Advertisment

നിലയ്ക്കലിൽ സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തി വീശി. വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന്‍ പോലീസ്

New Update

publive-image

Advertisment

നിലയ്ക്കൽ ∙ പമ്പയിലേക്കുള്ള ശബരിമല തീർഥാടകരെ തടയുന്ന നിലയ്ക്കലിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് നടപടി തുടങ്ങി . പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുന്ന സമരക്കാരുടെ നീക്കം പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരുമായി സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശി.

തുടര്‍ന്ന് പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിട്ടുണ്ട്. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ് . സ്ഥലത്ത് നിന്ന് എട്ടുപേരെ അറസ്റ്റു ചെയ്തു.

ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെയാണു സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രിയിൽ തടഞ്ഞിരുന്നു. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്. പമ്പ വരെയേ പോകുന്നുള്ളു എന്നു പറഞ്ഞിട്ടും സമരക്കാർ വഴങ്ങിയില്ല. ബസിൽ നിന്നു വലിച്ചു പുറത്തിറക്കിയ ശേഷം പഞ്ചവർണത്തോട് സമരപ്പന്തലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

പറ്റില്ലെന്നു പറഞ്ഞതോടെ പഞ്ചവർണത്തയെ നിർബന്ധിച്ച് സമരപ്പന്തലിലേക്കു കൊണ്ടുപോയി. ഒടുവിൽ പൊലീസ് ഇടപെട്ട് പഴനിയെയും പഞ്ചവർണത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തീർഥാടകരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

shabarimala
Advertisment