Advertisment

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് കോടതി മാറ്റിവച്ചു

New Update

publive-image

Advertisment

പാലക്കാട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി വനിത നിമിഷപ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്. കോടതി അപ്പീല്‍ സ്വീകരിച്ചതായി നിമിഷയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ പറഞ്ഞതായി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരായ കേസ്. യെമന്‍ പൗരനായ തലാലിന്റെ ക്രിമിനല്‍ സ്വഭാവവും നിമിഷയെ കൊലപാതകിയാക്കിയ സാഹചര്യവും പരിഗണിക്കണമെന്ന് കോടതിയോട് അപ്പീലിലൂടെ ആവശ്യപ്പെടുകയായിരുന്നു.

തലാലിന്റെ കുടുംബത്തിന് 'ബ്ലഡ് മണി' നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാകാം. ഇതിനായി 70 ലക്ഷം രൂപയാണ് നല്‍കേണ്ടി വരിക. ഇതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു.

Advertisment