Advertisment

13,500 കോടി രൂപ തട്ടിയ നീരവ് മോദിയുടെ പേരില്‍ വീണ്ടും ആരോപണം ; കേസ് നിലവിലിരിക്കേ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടത്തിയത് 89 കോടി; കടത്തിയവയില്‍ 66 കോടിയുടെ വജ്രവും 150 പെട്ടി മരതകവും

New Update

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് (പി.എന്‍.ബി) 13,500 കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ പേരില്‍ വീണ്ടും ആരോപണം. നീരവിനെതിരേ ഇന്ത്യ ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്തതിനു മാസങ്ങള്‍ക്കുശേഷം ഇയാള്‍ സിംഗപ്പൂരില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടത്തിയത് 89 കോടി രൂപ. നീരവിന്റെ കേസന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Advertisment

publive-image

ഇതിനുപുറമേ വിശ്വസ്തര്‍ വഴി 66 കോടി രൂപയുടെ വജ്രം, ആറരക്കോടി രൂപ, 150 പെട്ടി മരതകം, 50 കിലോ സ്വര്‍ണം എന്നിവ ദുബായിലെയും ഹോങ്കോങ്ങിലെയും തന്റെ സ്ഥാപനങ്ങളില്‍ നിന്നും കടത്തിയതായി വിവരമുണ്ട്. ഇത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. നിലവില്‍ ബ്രിട്ടീഷ് ജയിലില്‍ക്കഴിയുകയാണു നീരവ്.

അന്വേഷണ ഏജന്‍സികള്‍ തന്റെ സ്വത്തു കണ്ടുകെട്ടാതിരിക്കാന്‍ വേണ്ടിയാണു നീരവ് തന്റെ ബെല്‍വദെര്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സിംഗപ്പൂരിലെ സ്ഥാപനത്തിന്റെ രണ്ടു ശാഖകളിലെ അക്കൗണ്ടുകളില്‍നിന്നും സഹോദരിയായ പുര്‍വി മോദി വഴി പണം സൂറിച്ചിലെ (സ്വിറ്റ്‌സര്‍ലന്‍ഡ്) ഇ.എഫ്.ജി ബാങ്കിലേക്കു മാറ്റിയത്.

Advertisment