Advertisment

നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ പോസ്റ്റില്‍ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കേണ്ടിടത്ത് കരാര്‍ നിയമനം: നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസശമ്പളം ഒരു ലക്ഷം രൂപ

New Update

publive-image

Advertisment

തിരുവനന്തപുരം: നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ പോസ്റ്റില്‍ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കേണ്ടിടത്ത് കരാര്‍ നിയമനം. അധിക ബാധ്യതയായി കരാര്‍ നിയമനം. നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസശമ്പളം ഒരു ലക്ഷം രൂപ.

ഡെപ്യൂട്ടേഷന്‍ വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ ആരും അപേക്ഷിച്ചില്ല. അതുകൊണ്ടാണ് കരാര്‍ നിയമനം നടത്തിയതെന്നാണ സര്‍ക്കാര്‍ വിശദീകരണം. ഈ പോസ്റ്റിലേക്ക് കരാര്‍ നിയമനത്തിലൂടെ നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസം ഒരു ലക്ഷത്തി ആയിരത്തി നാന്നൂറ് രൂപവരെയാണ് മാസ ശമ്പളം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും അതിന് വേണ്ടി ശ്രമം നടത്താതെ പരസ്യമൊക്കെ നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഈ നിയമനം എത്രമാത്രം ശരിയായ രീതിയിലാണ് നടത്തിയെന്ന ചോദ്യങ്ങള്‍ ഉയരുന്നു.

ഒരു ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തുന്ന രീതിയിലാണ് നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ പോസ്റ്റിലേക്ക് നിയമനം നടത്തിയിരിക്കുന്നത്. അതേസമയം നിയമനം ലഭിച്ച ശ്രീല മേനോന്‍ നിര്‍ഭയ ഹോമുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ നല്‍കിയതില്‍ ഉള്‍പ്പെട്ട ആളാണ്.

Advertisment