Advertisment

പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം തോൽവി ആയി കാണുന്നില്ല ;   പരാജയം കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ് ഫോം ആണെന്ന് നിഷ  ജോസ് കെ മാണി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം തോൽവി ആയി കാണുന്നില്ലെന്ന് നിഷ ജോസ് കെ മാണി. പാലായിലെ പരാജയം കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ് ഫോം ആണെന്നും നിഷ പ്രതികരിച്ചു.

Advertisment

publive-image

കാലാകാലങ്ങളായി കോൺ​ഗ്രസിന്റെ തട്ടകമായിരുന്ന പാലായിൽ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തത്.

വോട്ടണ്ണൽ തുടങ്ങിയത് മുതൽ പിന്നോട്ട് പോകാതെ മാണി സി കപ്പാൻ ലീഡ് നില നിർത്തിയിരുന്നു. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ രാമപുരത്തടക്കം ലീഡ് നിലനിർത്താൻ മാണി സി കാപ്പന് സാധിച്ചു.

Advertisment