Advertisment

നിയമസഭാ തെരഞ്ഞെടുപ്പ് ;കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

New Update

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പാർട്ടി മത്സരിക്കുന്ന 91 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാകും നടത്തുക എന്ന് കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ അറിയിച്ചു.

Advertisment

publive-image

അഞ്ച് ദിവസത്തോളമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്ത് വരും . പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് അവർ തന്നെ അവകാശപ്പെട്ട നേമത്ത് കെ. മുരളീധരനാകും സ്ഥാനാർത്ഥി. അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ലോക്‌സഭാ അംഗത്വം രാജിവയ്ക്കാതെയാകും മുരളീധരൻ നേമത്ത് സ്ഥാനാർത്ഥി കുപ്പായം ഇടുക. ഉമ്മൻചാണ്ടി പതിവ് പോലെ പുതുപ്പള്ളിയിൽത്തന്നെ മത്സരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും ആകും മത്സരിക്കുക. എം.പിമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. ആ തീരുമാനത്തിൽ കെ. മുരളീധരന് മാത്രം പ്രത്യേക ഇളവ് നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.

niyamasaba election
Advertisment