Advertisment

യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി നിയാസ് കൂരാപ്പിള്ളിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. തൊടുപുഴയില്‍ നിയാസ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് അപകടം. നില അതീവ ഗുരുതരം

New Update

publive-image

Advertisment

തൊടുപുഴ : കെ എസ് യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡനറും യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയുമായ നിയാസ് കൂരാപ്പിള്ളിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക് .

തൊടുപുഴ - മൂവാറ്റുപുഴ റോഡില്‍ വൈകിട്ട് കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം .

publive-image

നിയാസ് സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ വന്നിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് . നിയാസിനെ ആദ്യം കോലഞ്ചേരി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേയ്ക്കും മാറ്റി .

publive-image

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ . ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. നിയാസിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു .

idukki idukki con
Advertisment