Advertisment

പത്തനംതിട്ടയിൽ ഒരു കോൺഗ്രസ് നേതാവും ബിജെപിയിൽ ചേരില്ല ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല ;വയനാട്, വടകര മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പത്തനംതിട്ടയിൽ ഒരു കോൺഗ്രസ് നേതാവും ബിജെപിയിൽ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് ബിജെപിയിലെത്തു മെന്നത് അടിസ്ഥാന രഹിതമായ വാർത്തയാണെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

വയനാട്, വടകര മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പങ്ങളുമില്ല.

ആലപ്പുഴയിലെ കൺവെൺഷനിൽ പങ്കെടുക്കുന്നത് കൊണ്ടാണ് വയനാട്ടിലെ യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment