Advertisment

സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

New Update

publive-image

തിരുവനന്തപുരം: സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. ശബരിമല സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11.00 മണിക്ക് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പൊലീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലോക്‌നാഥ് ബെഹറ അറിയിച്ചു. പൊലീസ് ഇൻഫർമേഷൻ സെന്‍ററിന്‍റെ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നടയടച്ച ശേഷം ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കരുതെന്നും പൊലീസ് നിര്‍ദേശമുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞിരുന്നു. ഇതിനെതിരെ ദേവസ്വം ബോര്‍ഡും അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം.

Advertisment