Advertisment

പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു

New Update

തിരുവനന്തപുരം: ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല. ലിങ്ക് യുറല്‍ വിത്യാസമുണ്ട് രജിസ്റ്റര്‍ എന്നും കൂടിയുണ്ട്

Advertisment

publive-image

കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ കെ ഹരികൃഷ്ണൻ പ്രസ്താവനയിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ചില പ്രവാസി ക്ഷേമനിധി ബോർഡ് അം​​ഗങ്ങൾ നടത്തിയ പ്രസ്താവനകൾ പ്രവാസികളുടെ ഇടയിൽ ചില സംശയങ്ങൾ ഉളവാക്കിയിരുന്നു.

 

Advertisment