Advertisment

വീണ്ടും നൗഷാദ്.....ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കാക്കനാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും നൗഷാദ് എത്തിയിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങള്‍ നല്‍കി മാതൃകയായി മാറിയ ആളാണ് ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരനായ നൗഷാദ്.

Advertisment

publive-image

തന്റെ പുതിയ കടയുടെ ഉദ്ഘാടനം കഴി‍ഞ്ഞതിന് പിന്നാലെ ഒരു ലക്ഷം രൂപയുടെ ചെക്കാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുത്തിരിക്കുന്നത്. ചെക്ക് ജില്ലാ കളക്ടര്‍ എസ്.സുഹാസിനാണ് നൗഷാദ് കൈമാറിയത്.

യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഏജന്‍സി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക നൗഷാദിന് നല്‍കിയത്.

നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകരുന്നതായിരുന്നെന്ന് കളക്ടര്‍ പറഞ്ഞു. കളക്‌ട്രേറ്റ് ചേമ്പറില്‍ നേരിട്ടെത്തിയാണ് ചെക്ക് നല്‍കിയത്.

noushad
Advertisment