Advertisment

പ്രളയകാലത്ത് ഹീറോയായ നൗഷാദ് പരീക്ഷ ചോദ്യപേപ്പറിലൂടെ വീണ്ടും താരമാകുന്നു

New Update

തിരുവനന്തപുരം പ്രളയകാലത്ത് തന്‍റെ കടയിലെ വസ്ത്രങ്ങള്‍ മുഴുവനും ദുരിതാശ്വാസ പ്രവര്‍ത്തര്‍ക്ക് ദാനം നല്‍കി ഹീറോയായി മാറിയ എറണാകുളത്തെ തെരുവ് കച്ചവടക്കാരന്‍ നൗഷാദ് ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പറിലും തിളങ്ങുന്നു.

Advertisment

publive-image

വ്യാഴാഴ്ച നടന്ന രണ്ടാം ടേം പ്ലസ് വണ്‍ ഇംഗ്ലീഷ് ചോദ്യപേപ്പറിലാണ് നൗഷാദ് ഇടം പിടിച്ചിരിക്കുന്നത്.

പ്രളയകാലത്ത് കടയില്‍ വന്ന സന്നദ്ധപ്രവര്‍ത്തകരുമായി നൗഷാദ് നടത്തുന്ന സംഭാഷണം കുറിപ്പായി നല്‍കി ഇതില്‍ നിന്ന് നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ചോദ്യപേപ്പറില്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നൗഷാദിന്റെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുന്ന ഘടകമെന്ത് എന്നാണ് ആദ്യ ചോദ്യം.

noushad hero
Advertisment