Advertisment

'ഇ.ശ്രീധരൻ പാലങ്ങൾ നിർമിക്കുകയും തുരങ്കങ്ങൾ കുഴിക്കുകയും ചെയ്​തു. ഇനിമുതൽ കുഴിക്കൽ മാത്രം, പാലങ്ങൾക്ക്​ വിട': ബി.ജെ.പിയിൽ ചേരുമെന്ന്​ പ്രഖ്യാപിച്ച ഇ.ശ്രീധരനെ പരിഹസിച്ച്‌​ എൻ.എസ്​.മാധവൻ

New Update

publive-image

Advertisment

കൊച്ചി: ബി.ജെ.പിയിൽ ചേരുമെന്ന്​ പ്രഖ്യാപിച്ച ഇ.ശ്രീധരനെ പരിഹസിച്ച്‌​ എഴുത്തുകാരൻ എൻ.എസ്​.മാധവൻ. പാലങ്ങൾക്ക്​ വിട, ഇനിമുതൽ കുഴിക്കൽ മാത്രം എന്നാണ്​ മാധവൻ ട്വിറ്ററിൽ കുറിച്ചത്​.

'ഇ.ശ്രീധരൻ പാലങ്ങൾ നിർമിക്കുകയും തുരങ്കങ്ങൾ കുഴിക്കുകയും ചെയ്​തു. ഇനിമുതൽ കുഴിക്കൽ മാത്രം, പാലങ്ങൾക്ക്​ വിട'-മാധവൻ ട്വിറ്ററിൽ കുറിച്ചു.

ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ്​ പ്രഖ്യാപിച്ചത്​. താൻ നയിക്കുന്ന വിജയയാത്രയിൽ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കുമെന്നും കൂടുതൽപേർ വരുംദിവസങ്ങളിൽ പാർട്ടിയിലെത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisment