Advertisment

നിലപാടുകളിലെ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രം ! ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ്

New Update

publive-image

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ്. നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേ എന്നും പ്രസ്താവനയില്‍ ചോദിക്കുന്നു.

Advertisment