കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസമായി കൊച്ചിയില്‍ നിരാഹാര സമരത്തിലായിരുന്നു ഇവര്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് കന്യാസ്ത്രീയുടെ സഹോദരി അറിയിച്ചു.
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന ഹൈക്കോടതി ജംഗ്ഷനിലെ സമരം 12ാം ദിവസത്തിലേക്ക് കടന്നു. കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം സമരം തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തക പി.ഗീത നിരാഹാരം തുടരുകയാണ്.