Advertisment

ഉഴവൂരിലെ സിപിഎം പ്രാദേശിക നേതാവ് കെ.പി ശിവന്‍ നിര്യാതനായി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും

New Update

publive-image

ഉഴവൂര്‍: ഉഴവൂരിലെ ആദ്യകാല കമ്മ്യൂണിസറ്റ് പാര്‍ട്ടി പ്രവര്‍ത്തകനും സിപിഐ (എം) ഉഴവൂര്‍ ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗവുമായിരുന്ന വള്ളിയില്‍ത്താഴത്ത് (കോക്കുന്നേല്‍) കെ.പി ശിവന്‍ (82) നിര്യാതനായി. മൃതശരീരം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കല്‍ കോളേജിന് കൈമാറും.

ഭാര്യ: രുഗ്മിണി ശിവന്‍, വാരനാട്ട് കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. മകള്‍: കവിത (യോഗക്ഷേമം, പാലാ). മരുമകന്‍: മുരളി, മേലേടത്ത് (രാമപുരം).

obit news
Advertisment