Advertisment

കുവൈറ്റില്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ ആംബുലന്‍സ് സേവനത്തിന്റെ അപര്യാപ്തത പ്രതിസന്ധി സൃഷ്ടിക്കുന്നു; പ്രശ്‌നം പരിഹരിക്കണമെന്ന് ഒഐസിസി; നടപടി ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്തയച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലോക്ക്ഡൗണ്‍ പ്രദേശങ്ങളായ ജലീബ് അല്‍ ഷുയൂഖ് (അബാസിയ), മഹബൂല എന്നീ പ്രദേശങ്ങളില്‍ ആംബുലന്‍സ് സേവനങ്ങളുടെ അപര്യാപ്തത പ്രതിസന്ധി സൃഷ്ടിക്കുന്നു.

ആശുപത്രിയില്‍ പെട്ടെന്നെത്താനാകാതെ ആളുകള്‍ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുവൈറ്റില്‍ നിരവധി പ്രൈവറ്റ് ക്ലിനിക്കുകളില്‍ ആംബുലന്‍സുകളുണ്ട്. ആ ആംബുലന്‍സുകള്‍ ഉപയോഗിച്ച് ഈ ലോക്ക്ഡൗണ്‍ ഏരിയകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് കത്തയച്ചു.

വിഷയത്തില്‍ ഇടപെട്ട ഉമ്മന്‍ചാണ്ടി കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്തയച്ചു. ആശുപത്രിയില്‍ സമയത്തിന് എത്താന്‍ സാധിക്കാത്തതിനാല്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി കത്തിലൂടെ ആവശ്യപ്പെട്ടു.

publive-image

കേന്ദ്രവിദേശകാര്യമന്ത്രാലയവുമായി അടുത്ത ദിവസം തന്നെ ബന്ധപ്പെടുമെന്ന് എ.കെ. ആന്റണിയും ഉറപ്പു നല്‍കി. ഈ വിഷയത്തില്‍ ഇതിനോടകം തന്നെ എംപിമാരായ എം.കെ. പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

Advertisment