Advertisment

പുതിയ യാത്രാ മാനദണ്ഡം പിൻവലിക്കണം; ഒഐസിസി കുവൈറ്റ്‌

New Update

കുവൈറ്റ്‌ : ഗൾഫിൽനിന്നും പി. സി. ആർ ടെസ്റ്റ്‌ ചെയ്ത്‌ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരെ നാട്ടിലെ എയർപോർട്ടിലും സ്വന്തം ചിലവിൽ വീണ്ടും പരിശോധന നടത്തണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ഒഐസിസി കുവൈറ്റ്‌ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടിൽ വരുന്നവർക്കും കുടുംബമായി യാത്ര ചെയ്യുന്നവർക്കും ഈ പുതിയ യാത്രാ മാനദണ്ഡം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വളരെ വലുതാണ്. തന്നെയുമല്ല, വിദേശത്തുനിന്നും വരുന്ന എല്ലാവർക്കും 72 മണിക്കൂറിനകമുള്ള നെഗറ്റീവ് പി. സി. ആർ സർട്ടിഫിക്കറ്റ് വേണമെന്ന നിർബന്ധമായ മാർഗ്ഗനിർദേശമുള്ളപ്പോൾ, നാട്ടിലെ എയർപോർട്ടിൽ സ്വന്തം ചിലവിൽ ടെസ്റ്റ്‌ നടത്തണമെന്ന നിയമം തീർച്ചയായും അനാവശ്യമാണ്.

നാട്ടിലേക്കു വരുന്ന സ്വന്തം പൗരമ്മാരോട് കാണിക്കുന്ന ഈ ക്രൂരത അംഗീകരിക്കാനാവില്ല. ആയതിനാൽ, നാട്ടിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ടെസ്റ്റ്‌ ഒഴിവാക്കുകയോ അല്ലെങ്കിൽ ടെസ്റ്റ്‌ പൂർണ്ണമായും സൗജന്യമാക്കുകയോ ചെയ്യേണ്ടതാണ്.

പ്രവാസികളെ പ്രയാസപ്പെടുത്തുന്ന പുതിയ തീരുമാനം പുനഃ പരിശോധിക്കാൻ കേരള സർക്കാരും കേന്ദ്രത്തോട് സമ്മർദ്ദം ചെലുത്തണമെന്നും ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ വര്ഗീസ് പുതുകുളങ്ങര ആവശ്യപ്പെട്ടു.

OICC KUWAIT
Advertisment