Advertisment

പറമ്പില്‍ കൂട്ടി ഇട്ടിരുന്ന കരിയലയ്ക്കു തീ ഇടാന്‍ പോയ വയോധികയെ തെരുവുനായ കടിച്ചു കൊന്നു ; സംഭവം ആലപ്പുഴയില്‍

New Update

ആലപ്പുഴ : തനിച്ചു താമസിക്കുന്ന വയോധിക തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആലപ്പഴ ഹരിപ്പാട് പ്ലാപ്പുഴ വടേക്കാട്ടു മഠത്തിൽ രാജമ്മ (90) യാണു മരിച്ചത്. രാത്രി കൂട്ടിനു താമസിക്കുന്ന അയൽക്കാരി രാത്രി 7 മണിയോടെ എത്തിയപ്പോൾ രാജമ്മയെ വീട്ടിൽ കണ്ടില്ല.

Advertisment

publive-image

അയൽക്കാരെ കൂട്ടി തിരഞ്ഞപ്പോൾ ദേഹമാസകലം നായ്ക്കളുടെ കടിയേറ്റു രാജമ്മ പറമ്പിൽ കിടക്കുന്നതു കണ്ടു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പറമ്പിൽ കൂട്ടി ഇട്ടിരുന്ന കരിയിലയ്ക്കു തീ ഇടാൻ പോയപ്പോൾ തെരുവ് നായ അക്രമിച്ചതാണെന്നാണ് പ്രാഥമികനിഗമനം. തലയുടെ പിൻ ഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്.

dog attack street dog Old lady killed stray dog
Advertisment