Advertisment

കോവിഡ് രോഗബാധിതയായ 65 വയസ്സുള്ള അമ്മയെ മകൻ ആശുപത്രി പരിസരത്ത് മരത്തിന്റെ ചുവട്ടിലിരുത്തി കടന്നുകളഞ്ഞു

New Update

ഇടുക്കി: കോവിഡ് രോഗബാധിതയായ 65 വയസ്സുള്ള അമ്മയെ മകൻ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഞായറാഴ്ച അമ്മ കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞതോടെ മകൻ ഇവരെ വാഹനത്തിൽ കയറ്റി നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരത്തിന്റെ ചുവട്ടിലിരുത്തിയ ശേഷം കടന്നുകളയുകയായിരുന്നു.

Advertisment

publive-image

ആരോഗ്യ വകുപ്പും പൊലീസും അമ്മയെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ചു. ഉപേക്ഷിച്ചു കടന്ന മകനെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.

രണ്ടാഴ്ച മുൻപ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 78 വയസ്സുകാരനെ മക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചു.

എന്നാൽ മക്കൾ പിതാവിനെ ഏറ്റെടുക്കാൻ തയാറായില്ല. 78 വയസ്സുകാരനെ അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർ ശ്രമം തുടങ്ങി.

covid 19
Advertisment