Advertisment

'ഒളിമ്പിക് വേവ് ' ഇടുക്കി ജില്ലയുടെ കായിക രംഗത്തെ അടിമുടി മാറ്റുമെന്ന്‌ പി.ജെ. ജോസഫ് എം.എല്‍.എ

New Update

publive-image

Advertisment
ജില്ലയില്‍ ഒളിമ്പിക് വേവിനു തുടക്കംകുറിച്ചുകൊണ്ട് ഒളിമ്പിക് വേവിന്റെ പതാക പി ജെ ജോസഫ് എം എല്‍ എ ചെയര്‍മാന്‍ എം എന്‍ ബാബുവിന് കൈമാറുന്നു

തൊടുപുഴ: കേരള ഒളിമ്പിക് അസോസിയേഷന്റെ മാസ്റ്റര്‍ പ്രോജക്ടായ 'ഒളിമ്പിക് വേവ് 'ജില്ലയില്‍ നടപ്പിലാവുമ്പോള്‍ ജില്ലയുടെ കായിക രംഗം അടിമുടി മാറ്റപ്പെടുമെന്ന് ഒളിമ്പിക് വേവിന്റെ ജില്ലാതല ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പി.ജെ. ജോസഫ് എം.എല്‍.എ. അഭിപ്രായപ്പെട്ടു.

ജില്ലയിലെ പ്രഭാത സായാഹ്ന സവാരി നടത്തു ആബാലവൃദ്ധം ജനങ്ങളുടെ കൂട്ടായ്മയാണ് ഒളിമ്പിക് വേവ് നടപ്പിലാകുമ്പോള്‍ രൂപപ്പെടുന്നത് . മുഴുവന്‍ ജനതയേയും പ്രഭാത സായാഹ്ന സവാരിയിലേക്കു നയിക്കുക വഴി ദൈനംദിന വ്യായാമം ശീലമാവുകയും, ഇത് ജീവിത ശൈലി രോഗങ്ങളില്‍ നിന്നുള്ള മോചനവും, സാമാന്യ ജനങ്ങളില്‍ കായിക അവബോധം വളര്‍ത്തുവാനും പ്രയോജനകരമാകുമെന്നും, ഇതുവഴി എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം എന്ന ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപിത നയം നടപ്പിലാകുമെന്നും ശ്രീ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും ഒളിമ്പിക് വേവിന്റെ പഞ്ചായത്ത് മുനിസിപ്പല്‍ സമിതികള്‍ 2 മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്നും, പ്രഭാത സായാഹ്ന സവാരികള്‍ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ക്രമീകരിക്കുക, അരോഗ്യ സെമിനാറുകള്‍, ഹെല്‍ത്ത് ചെക്കപ്പുകള്‍, എന്നിവനടത്തുക, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഓരോ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുക എന്നത് ഒളിമ്പിക് വേവിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ചിലതാണ് എന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ചെയര്‍മാന്‍ എം എന്‍ ബാബു അറിയിച്ചു. പഞ്ചായത്ത് തല ഒളിമ്പിക് വേവ് രൂപീകരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പുറപ്പുഴ പഞ്ചായത്തു പ്രസിഡന്റ് തോമസ് പയറ്റനാല്‍ പറഞ്ഞു. ഒളിമ്പിക് വേവ് ജനറല്‍ കണ്‍വീനര്‍ വിനോദ് വിന്‍സെന്റ് സ്വാഗതം ആശംസിച്ചു.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി എം.എസ്. പവനന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ്-പ്രസിഡന്റ് ഡോ:പ്രിന്‍സ് കെ.മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു നായര്‍, ഒളിമ്പിക് വേവ് രക്ഷാധികാരി ആര്‍. കെ. ദാസ്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എന്‍. സുരേഷ്, നെറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ട്രയാത്‌ല അസോസിയേഷന്‍ പ്രസിഡന്റ് ബിനു ജെ. കൈമള്‍, അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി ബേബി വര്‍ഗ്ഗീസ്, ആം റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് മനോജ് കൊക്കാട്ട്, കരാട്ടെ അസോസിയേഷന്‍ ഭാരവാഹി ടി.കെ. സുകു, സണ്ണി മണര്‍കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisment