Advertisment

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്; വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ചൈനയുടെ യാങ് ക്വിയാന്‍ സ്വര്‍ണം നേടി

New Update

ടോക്കിയോ : ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ചൈനയുടെ യാങ് ക്വിയാന്‍ സ്വര്‍ണം നേടി. ഒളിംപിക് റെക്കോഡോടെയാണ് സ്വര്‍ണ നേട്ടം.

Advertisment

publive-image

റഷ്യയുടെ അനസ്‌തേസ്യ വെള്ളിയും സ്വിറ്റ്‌സര്‍ലണ്ടിന്റെ ക്രിസ്റ്റന്‍ വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്‍, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ വാളറിവാന്‍ 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.  അപൂര്‍വി  36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

tokyo olympics Tokyo Games
Advertisment