Advertisment

ക്യാബിനിലെ ഓക്‌സിജന്‍ തീര്‍ന്ന് പുകയുടെ മണം ; താഴേക്ക് കൂപ്പുകുത്തി വിമാനം ; അടിയന്തിര ലാന്‍ഡിങ്ങിന് തയ്യാറാറിയിരിക്കാന്‍ പൈലറ്റ് പറഞ്ഞത് കരഞ്ഞു കൊണ്ട് ; തീകെടുത്താനുള്ള ഉപകരങ്ങളുമായി ഓടിനടന്ന് ക്യാബിന്‍ ജീവനക്കാരും ; മരണത്തെ മുഖാമുഖം കണ്ട നിമിഷം വിവരിച്ച് ഒമാന്‍ എയറിലെ മലയാളി യാത്രികര്‍ ; സൂറിക്കില്‍ നിന്നും ഒട്ടെറെ മലയാളികളുമായി മസ്‌ക്കറ്റിലേക്ക് പറന്ന ഒമാന്‍ എര്‍വെയ്‌സിന് സംഭവിച്ചത് ഇങ്ങനെ..; ഒഴിവായത് വന്‍ വിമാനദുരന്തം

author-image
ഗള്‍ഫ് ഡസ്ക്
New Update

സൂറിക് : നിരവധി മലയാളികളുമായി സൂറിക്കിൽ നിന്നും മസ്കത്തിലേക്ക് പറന്ന ഒമാൻ എയർവെയ്‌സിന് തുർക്കിയിൽ അടിയന്തര ലാൻഡിങ്. ക്യാബിനിലെ ഓക്‌സിജൻ തീരുകയും, പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്‌തതായി ഡബ്യൂവൈ 0154 വിമാനത്തിലുണ്ടായിരുന്ന മലയാളി യാത്രികർ പറഞ്ഞു.

Advertisment

publive-image

അടിയന്തര ലാൻഡിങ്ങിന് തയാറായിരിക്കാൻ പരിഭ്രാന്തിയിൽ കരയുന്ന ശബ്ദത്തിലാണ് പൈലറ്റ് അനൗൺസ് ചെയ്‌തതെന്നും യാത്രികർ വിശദീകരിക്കുന്നു. ക്യാബിൻ ജീവനക്കാർ തീ കെടുത്താനുള്ള ഉപകരണങ്ങളുമായി ഓടി നടന്നു. എല്ലാ യാത്രികർക്കും ഓക്സിജൻമാസ്‌ക് ഉപയോഗിക്കേണ്ടിയും വന്നു.

ഡിയാർബാകിറിൽ വെളുപ്പിന് മൂന്നിന് എമർജൻസി അടിയന്തര നടത്തിയത്. ക്യാബിൻ പ്രഷർ സംവിധാനത്തിലുണ്ടായ കുഴപ്പംകാരണമാണ് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നെന്നാണ് ട്വിറ്ററിൽ ഒമാൻ എയർ വെയ്‌സ് നൽകുന്ന വിശദീകരണം.

സംഭവം നടക്കുമ്പോൾ ഉറക്കത്തിലായിരുന്നു മിക്ക യാത്രികരും. മരണത്തെ മുഖാമുഖം കണ്ട പ്രതീതിയായിരുന്നു കുറെ നേരത്തേക്കെന്ന് യാത്രികർ പറയുന്നു. അലറി വിളിക്കുകയും, ഉറക്കെ പ്രാർഥന ചൊല്ലിയുമാണ് മിക്കവരും മുന്നിൽകണ്ട അപകടത്തെ നേരിട്ടത്.

സുരക്ഷിതമായി ലാൻഡ് ചെയ്‌ത വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണ്. ഇവരെ കുറെ മണിക്കൂറുകളുടെ അനിശ്ചിതത്തിന് ശേഷം സമീപത്തുള്ള ഹോട്ടലുകളിലേക്കു മാറ്റിയിരിക്കുകയാണ്

Advertisment