Advertisment

ന​ഷ്ട​ങ്ങ​ളി​ല്‍ ത​ള​ര്‍​ന്നു​കി​ട​ക്കു​ക​യ​ല്ല, അ​തി​ജീ​വി​ക്കു​ക​യാ​ണ് വേ​ണ്ട​ത്....ഓ​ണ​സ​ങ്ക​ല്‍​പം അ​തി​ജീ​വ​ന​ത്തി​ന് കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: സ​മൃ​ദ്ധി​യു​ടെ​യും സ​മ​ഭാ​വ​ന​യു​ടെ​യും ഉ​ത്സ​വ​മാ​യി ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം മാ​റ​ട്ടെ എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ . എ​ല്ലാ​വി​ധ വേ​ര്‍​തി​രി​വു​ക​ള്‍​ക്കും അ​തീ​ത​മാ​യി മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ ഒ​രു​മ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട ഘ​ട്ട​മാ​ണി​ത്.

Advertisment

publive-image

എ​ല്ലാ​വ​രും സ​മന്മാരാ​യി​രു​ന്ന, ആ​ര്‍​ക്കും ത​മ്മി​ല്‍ വി​വേ​ച​ന​മി​ല്ലാ​തി​രു​ന്ന ന​ല്ല കാ​ലം പ​ണ്ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഓ​ണ​സ​ങ്ക​ല്‍​പ്പം ന​മ്മോ​ടു പ​റ​യു​ന്നു.

നന്മയു​ടെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന കാ​ല​ത്തി​ന്‍റെ പി​റ​വി​ക്കാ​യി ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​രു​ന്ന സ​ങ്ക​ല്‍​പ്പ​മാ​ണി​ത്. തു​ട​ര്‍​ച്ച​യാ​യി വ​ന്ന ര​ണ്ടു പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന​വ​രാ​ണ് നാം. ​ആ ന​ഷ്ട​ങ്ങ​ളി​ല്‍ ത​ള​ര്‍​ന്നു​കി​ട​ക്കു​ക​യ​ല്ല, അ​തി​ജീ​വി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ഓ​ണ​സ​ങ്ക​ല്‍​പം പ​ക​രു​ന്ന പ്ര​ത്യാ​ശ അ​തി​ജീ​വ​ന​ത്തി​നും ന​വ​കേ​ര​ള നി​ര്‍​മാ​ണ​ത്തി​നും വേ​ണ്ട ക​രു​ത്തു​കൂ​ടി പ​ക​രു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

Advertisment