Advertisment

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് വന്‍  തോതില്‍ കഞ്ചാവ്  കടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍

New Update

publive-image

കൊച്ചി: ആന്ധ്രാപ്രദ്ദേശിലെ നക്‌സല്‍ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാനിയെ എറണകുളം റൂറല്‍ പൊലീസ്‌ അറസ്റ്റു ചെയ്തു. പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദീനെ(39)യാണ് പൊലീസ്‌ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബര്‍ മാസം എറണകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എസ്.ഐ ടി.എം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

Advertisment