Advertisment

അടിമാലിയിൽ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിൽ ; ഒരു കിലോയ്ക്ക് വില ഇരുപതിനായിരം രൂപ !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: അടിമാലിയിൽ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി. മാങ്കുളം - ആറാം മൈൽ കരയിൽ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടിൽ ഫ്രാൻസിസ് തോമസ് (52) ആണ് പിടിയിലായത്.

Advertisment

publive-image

അടിമാലി - മാങ്കുളം റോഡിലുള്ള പീച്ചാട് എന്ന സ്ഥലത്ത് കഞ്ചാവ് കൈമാറ്റം ചെയ്യാൻ നിൽക്കുമ്പോഴാണ് എക്സൈസ് സംഘംഇദ്ദേഹത്തെ പിടികൂടിയത്. മണം പുറത്തു വരാത്ത രീതിയിൽ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച് പൊതികളാക്കി പ്ലാസ്റ്റിക് ചാക്കിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു കിലോയ്ക്ക് ഇരുപതിനായിരം രൂപയാണ് വില ഈടാക്കിയിരുന്നത്.

പ്രതിക്ക് കഞ്ചാവ് എത്തിക്കുന്ന രണ്ട് പേരെക്കുറിച്ച് എക്സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. മാങ്കുളം ഭാഗത്ത് പ്രതി കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

Advertisment