Advertisment

കൊച്ചി ചേരാനെല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചി ചേരാനെല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പുത്തൻവേലിക്കര പടയാറ്റിൽ വീട്ടിൽ തോമസാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

publive-image

ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. തോട്ടിലേക്ക് വീണ ഇരുവർക്കും കാറിന്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശവാസികളെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Advertisment