Advertisment

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓഐഓപി ആഭിമുഖ്യത്തില്‍ 27 ന് ഇടുക്കി കളക്ടറേറ്റ്‌ മാര്‍ച്ച്‌ നടത്തുന്നു

New Update

publive-image

Advertisment

ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓഐഓപിയുടെ ആഭിമുഖ്യത്തില്‍

27 ന് ഇടുക്കി കളക്ടറേറ്റ്‌മാര്‍ച്ച്‌ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്‌ച രാവിലെ 10.30ന്‌ പൈനാവില്‍നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്യുന്ന മാർച്ചിൽ ജില്ലാ പ്രസിഡന്റ് വിൻസെന്റ് വള്ളിയിൽ, ജില്ലാസെക്രട്ടറി പി.എ ജോണ്‍, വൈസ്‌പ്രസിഡണ്ടുമാരായ ആനിജ ബ്രാജ്‌, സോഫിയാ മണ്ണാപറമ്പില്‍, രഞ്‌ജിത സജി, ട്രഷറര്‍ ടി. സിജോണ്‍ എന്നിവര്‍ നേതൃത്വം നൽകും. ‌

അതിജീവന പോരാട്ടവേദി വൈസ്‌ചെയര്‍മാന്‍ ബേബി, നീതിവേദി നേതാവ് ഡയസ് പുല്ലൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികള്‍, ഓഐഓപി നിയോജകമണ്ഡലം പ്രസിഡന്‍റു‌മാരായ പ്രദീപ്‌പോള്‍, സജിപൂതക്കുഴി, ജിമ്മിജൂപ്പിറ്റര്‍, ജോണ്‍സന്‍ പി ലൂയിസ്‌, ജെയ്‌സണ്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.

പതിനൊന്നാം ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശിച്ച ശമ്പളവര്‍ദ്ധനവ് നടപ്പാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറുക, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമം പിന്‍വലിച്ചുകൊണ്ട്‌ കര്‍ഷകരെ പരിപൂര്‍ണ്ണമായി അവഗണിക്കുന്ന സര്‍ക്കാരുകളുടെ നടപടികള്‍ അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഇടുക്കിയിലെ ഏഴ്‌ വില്ലേജുകളില്‍ നടപ്പാക്കിയ നിര്‍മ്മാണനിരോധനം, സുപ്രീംകോടതി വിധിയിലൂടെ സംസ്ഥാനത്ത്‌ ഉടനീളം നടപ്പിലാക്കിയിരിക്കുന്നു. ഇത്‌ നിയമനിര്‍മ്മാണത്തിലൂടെ അസാധുവാക്കിക്കൊണ്ട് ‌സംസ്ഥാനത്ത് ‌സംജാതമായിരിക്കുന്ന നിര്‍മ്മാണസ്‌തംഭനം എത്രയുംവേഗം അവസാനിപ്പിക്കുക, കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍നിന്നും കര്‍ഷകനെയും കൃഷിയെയും രക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക, ഇതിന്റെ പേരില്‍ കര്‍ഷകനെ മനപ്പൂര്‍വ്വം കള്ളക്കേസ്സുകളില്‍ കുടുക്കി ഭേദ്യംചെയ്യുവാന്‍ തക്കംപാര്‍ത്തിരിക്കുന്ന ക്രിമിനലുകളായ ഉദ്യോഗസ്ഥരെ എത്രയുംവേഗം സര്‍വീസില്‍നിന്നും പുറത്താക്കുകയും അവരെ ജയിലിലടയ്‌ക്കുകയും ചെയ്യുക, കര്‍ഷകര്‍ക്ക് ‌ഉപാധിരഹിത പട്ടയംനല്‍കി സ്വതന്ത്രമായി തങ്ങളുടെ ഭൂമിയില്‍ കൃഷിചെയ്യുവാനും ഭൂമി ആവശ്യമെങ്കില്‍ ക്രയവിക്രയം ചെയ്യുവാനുമുള്ള അവകാശം നല്‍കുക, ഇന്ത്യയിലെ മുഴുവന്‍ വയോജനങ്ങള്‍ക്കും 60 വയസ്സിനുശേഷം സാമൂഹികപെന്‍ഷന്‍ മാസംതോറും 10000/ രൂപവീതം അടിയന്തിരമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്.

ജില്ലാ പ്രസിഡന്റ് വിൻസെന്റ് വള്ളിയിൽ, സംസ്ഥാനസമിതി അംഗം സുജി കുര്യാക്കോസ്‌

ജില്ലാ ട്രഷറര്‍ ടി .സി .ജോണ്‍ നിയോജകമണ്ഡലം പ്രസിഡന്റ് ‌പ്രദീപ്‌പോള്‍, കോ ഓർഡിനേറ്റർ ജോണ്‍സണ്‍ നിറക്കൂട്ട്‌, ജോണ്‍ അമ്പാട്ട്‌ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

idukki news
Advertisment