Advertisment

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുൻ സന്തോഷ് ട്രോഫി താരമായ ഹംസക്കോയ

New Update

മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ വൈറസ് പിടിപെട്ട് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 63 വയസായിരുന്നു. മഹാരാഷ്ട്രയിൽ നിന്നും വന്ന ഹംസക്കോയ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മുൻ സന്തോഷ് ട്രോഫി താരമാണ്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനഞ്ചായി.

publive-image

മഹാരാഷ്ട്രയിൽ നിന്നും 10 ദിവസം മുൻപാണ് ഹംസക്കോയയും കുടുംബവും നാട്ടിൽ തിരിച്ചെത്തിയത്. ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹംസക്കോയയ്ക്ക് രോഗം കണ്ടെത്തിയത്.

covid 19 covid death corona death
Advertisment