Advertisment

വൺ ഡേ വൺ ഡോണർ രക്തദാന പദ്ധതി 50 ദിനം പിന്നിട്ടു

New Update

പാലക്കാട് : കൊറോണ വ്യാപനവും അതിനോടനുബന്ധിച്ചുള്ള ലോക്ഡൗണും കാരണം രക്തദാനം നടത്തുവാൻ ആളെ കിട്ടാത്ത അവസ്ഥ വരികയും, സർജറി അടക്കമുള്ള കാര്യങ്ങൾക്ക് ആവശ്യമായ രക്തം ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട് പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാപ്സ്)-ന്റെ നേതൃത്വത്തിൽ ഒരു ദിനം ഒരു ദാതാവ് എന്ന പേരിൽ മഹത്തായ രക്തദാന പദ്ധതി നടപ്പിലാക്കി വരുന്നു.

Advertisment

publive-image

ഏപ്രിൽ ഒന്നിന് കാപ്‌സ് പാലക്കാട് ചാപ്റ്റർ പ്രസിഡന്റ് കെ.സതീഷ് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, ഇതിനോടകം തന്നെ സംസ്ഥാനത്തെ 14 ജില്ലകളിലും വളരെ മികച്ച രീതിയിൽ നടപ്പിലാക്കി കഴിഞ്ഞു.  സംസ്ഥാനത്തെ രക്തബാങ്കുകളിലെ രക്തത്തിന്റെ അപര്യാപ്തത നികത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കാപ്‌സ് ജനറൽ സെക്രട്ടറി ഡോ.ഐപ്പ് വർഗീസ് അറിയിച്ചു.

വൺ ഡേ വൺ ഡോണർ രക്തദാന പദ്ധതിയുടെ ഭാഗമായി ഒരുപാട് ആക്സിഡന്റ് കേസുകൾക്കും, സർജറികൾക്കും, തീവ്രപരിചരണ വിഭാഗത്തിലെ രോഗികൾക്കും സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് കാപ്‌സ് വർക്കിംഗ് പ്രസിഡണ്ട് ഡോ.ജോസഫ് സെബാസ്റ്റ്യൻ പറഞ്ഞു. മാതൃകാപരമായിട്ടുള്ള ഈ രക്തദാന പദ്ധതി തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ ഒരു വർഷം പൂർണമായി നടപ്പിലാക്കുമെന്ന് കാപ്‌സ് സംസ്ഥാന പ്രസിഡന്റ് ലിഡാ ജേക്കബ് ഐ.എ.എസ്(Retd.) അറിയിച്ചു.

വിവിധ വകുപ്പുകളുടെയും,ജില്ലാ ഭരണകൂടങ്ങളുടെയും, വിവിധ രക്ത ബാങ്കുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന രക്തദാന പദ്ധതിക്ക് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, സിനിമാതാരം ദേവൻ, എം.പി. ജോസ് കെ മാണി, എംഎൽഎ-മാരായ കെ.ബാബു, പി.സി.ജോർജ്, കെ.ഡി.പ്രസേനൻ, മാണി.സി കാപ്പൻ, തോമസ് ചാഴിക്കാടൻ, ഓസ്ട്രേലിയൻ എഴുത്തുകാരൻ റിച്ചാർഡ് ഹിൽ, സിവിക്കസ് അലയൻസ് സെക്രട്ടറി ജനറൽ ലൈസാ ജോൺ, സോഷ്യൽ വർക്ക് ഗ്രന്ഥകാരൻ ഡോ.സഞ്ജയ് ഭട്ടാചാര്യ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് പ്രസിഡന്റ് ഡോ.സഞ്ജയ് ബട്ട്, ഭിന്നശേഷി വിഭാഗത്തിലെ അതുല്യപ്രതിഭ ബി.പ്രണവ് ആലത്തൂർ തുടങ്ങിയവർ ആശംസയും, പിന്തുണയും അറിയിച്ചിട്ടുണ്ട്.

oneday dooner project
Advertisment