Advertisment

ഇസ്ലാമിക് സ്റ്റഡീസിലെ അക്കാദമിക സാധ്യതകൾ : ഏകദിന ദേശീയ ഓൺലൈൻ ശിൽപശാല നടത്തി

New Update

publive-image

Advertisment

വാഴയൂർ: ആഗോള തലത്തിൽ അക്കാദമിക ഗവേഷണ രംഗത്ത് ഇസ്ലാമിക് സ്റ്റഡീസിൻെറ സാധ്യതകൾ അനുദിനം വർദ്ധിച്ചു വരികയാണെന്ന് ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം അധ്യാപകൻ ഡോ. മുഹമ്മദ് ഖാലിദ് ഖാൻ.

പാരമ്പര്യ മത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ' ഇസ്ലാമിക് സ്റ്റഡീസ് മേഖലയിലെ പഠന ഗവേഷണ സാധ്യതകൾ എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച ഏകദിന ദേശീയ ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യ മത പഠനത്തോടൊപ്പം ഇസ്ലാമിക് സ്റ്റഡീസിന്റെ നവ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തിയാൽ മാത്രമേ അക്കാദമിക വളർച്ച കൈവരിക്കാൻ കഴിയൂ എന്ന് സാഫി ഇൻസറ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പ്രൊഫ ഇ. പി. ഇമ്പിച്ചിക്കോയ പറഞ്ഞു. ഡിപ്പാർട്ട്മെന്റ് അധ്യാപകൻ ഡോ. ഷബീബ് ഖാൻ അധ്യക്ഷനായിരുന്നു.

publive-image

'ഇസ്ലാമിക് സ്റ്റഡീസിന്റെ ആമുഖവും ദേശീയ യൂണിവേഴ്സിറ്റികളിലെ സാധ്യതകളും' എന്ന വിഷയത്തിൽ ഡൽഹി ജാമിഅ മില്ലിയ ഗവേഷകൻ ഡോ. ഇബ്രാഹീം കുപ്പലത്തും 'അന്തർദേശീയ യൂണിവേഴ്സിറ്റികളിലെ സാധ്യതകൾ' എന്ന വിഷയത്തിൽ മലൈബാർ റിസർച്ച് സെന്റർ ജോയിന്റ് ഡയറക്ടർ നൂറുദ്ധീൻ മുസ്തഫയും വിഷയാവതരണം നടത്തി.

ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. ഹസൻ ശരീഫ്, ഹിസ്റ്ററി വിഭാഗം തലവൻ മുഹമ്മദ് കാമിൽ, സൽമാനുൽ ഫാരിസ്, മുഹമ്മദ് ഫൈസൽ , മുഹമ്മദ് ശാഫി, ദാനിഷ് , ആദിൽ , അദീബ താരിഖ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

സാഫി കാമ്പസിന്റെ കമ്മ്യൂണിറ്റി ലിങ്കേജ്‌ പ്രോഗ്രാമിന്റെ ഭാഗമായാണ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി ഓൺലൈൻ ശില്പശാല നടത്തിയത്.

malappuram news
Advertisment