Advertisment

സംസ്ഥാനത്ത് ഉള്ളിവില കുതുച്ചുയരുന്നു.. കി​ലോ​ക്ക്​ ചി​ല്ല​റ വി​ല 100 രൂ​പ​യെ​ത്തി

New Update

​കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ഉള്ളിവില കുതുച്ചുയരുന്നു. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പ്ര​ള​യ​വും കൃ​ഷി​നാ​ശ​വു​മാ​ണ്​ വ​ന്‍ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണം. ചു​വ​പ്പ്, റോ​സ്​ എ​ന്നീ ര​ണ്ടി​നം ഉ​ള്ളി​ക​ളാ​ണ്​ വി​പ​ണി​യി​ല്‍ സാ​ധാ​ര​ണ​യാ​യെ​ത്താ​റ്.

Advertisment

publive-image

പെ​​ട്ടെ​ന്ന്​ കേ​ടാ​വാ​ത്ത, ജ​ല സാ​ന്നി​ധ്യം കു​റ​ഞ്ഞ ചു​വ​പ്പ്​ ഇ​ന​ത്തി​നാ​ണ്​ വി​ല കൂ​ടു​ത​ല്‍ ഈ​ടാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ക്ഷാ​മം തു​ട​ങ്ങി​യ​തോ​ടെ എ​ല്ലാ​യി​ന​ങ്ങ​ള്‍​ക്കും ഒ​രേ വി​ല​യാ​യി. സ​വാ​ള​ക്ക്​ കോ​ഴി​ക്കോ​ട്​ മാ​ര്‍​ക്ക​റ്റി​ല്‍ ഞാ​യ​റാ​ഴ്​​ച കി​ലോ​ക്ക്​ ചി​ല്ല​റ വി​ല 100 രൂ​പ​യെ​ത്തി. പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ മൊ​ത്ത വി​ല കി​ലോ​ക്ക്​ 94ലെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

വെ​ള്ളി​യാ​ഴ്​​ച 90 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണ്​ ഒ​റ്റ​ദി​വ​സം​കൊ​ണ്ട്​ കു​തി​ച്ചു​യ​ര്‍​ന്ന​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്​ വ​ലി​യ ഉ​ള്ളി​വി​ല 100 ക​ട​ക്കു​ന്ന​തെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു. കി​ലോ​ക്ക്​ എ​ട്ടു​ രൂ​പ​വ​രെ വി​റ്റ​താ​ണ്​ മാ​സ​ങ്ങ​ള്‍​ക്ക​കം കു​തി​ച്ചു​യ​ര്‍​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല മു​ന്നോ​ട്ട്​ കു​തി​ക്കാ​നാ​ണ്​ സാ​ധ്യ​ത. ദൗ​ര്‍​ല​ഭ്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ഈ​ജി​പ്​​തി​ല്‍​നി​ന്ന്​ ഇ​റ​ക്കു​മ​തി​ചെ​യ്​​ത ഉ​ള്ളി ലോ​ഡു​ക​ളും ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ കോ​ഴി​ക്കോ​ട്ട്​ എ​ത്തി​ത്തു​ട​ങ്ങി.

വ​ന്‍ വി​ല​ക്ക​യ​റ്റം ക​ല്യാ​ണ വീ​ട്ടു​കാ​ര്‍​ക്കും ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും തി​രി​ച്ച​ടി​യാ​യി. ബി​രി​യാ​ണി​യ​ട​ക്കം മാം​സ​ഭ​ക്ഷ​ണ​ക്കൂ​ട്ടു​ക​ള്‍​ക്ക്​ ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത​യി​ന​മാ​ണ്​ ഉ​ള്ളി. ക​ല്യാ​ണ​വീ​ട്ടി​ല്‍ ര​ണ്ടു ചാ​ക്ക്​ ഉ​ള്ളി​കി​ട്ടാ​ന്‍ 10,000 രൂ​പ​യെ​ങ്കി​ലും വേ​ണ​മെ​ന്ന​യ​വ​സ്ഥ​യാ​യി.

onion price
Advertisment