Advertisment

ജനകീയ പ്രകടന പത്രിക: ഓൺലൈൻ വിവര സമാഹരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

New Update

മക്കരപ്പറമ്പ്: വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കുന്ന ജനകീയ പ്രകടന പത്രികയിലേക്കുള്ള ഓൺലൈൻ വിവര സമാഹരണ കാമ്പയിനിന്റെ ഉദ്‌ഘാടനം ഓൺലൈൻ ഡാറ്റാ ഫോം സ്വിച് ഓൺ ചെയ്ത്‌ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് നിർവഹിച്ചു.

Advertisment

publive-image

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വികസനം, കാര്‍ഷികം, വെള്ളം, വൈദ്യുതി, ഭവനം, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളില്‍ മക്കരപ്പറമ്പ്‌ പഞ്ചായത്തിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കാന്‍ അവസരമൊരുക്കുകയും ലഭ്യമായ നിർദേശങ്ങൾ വിദഗ്ദ്ധ സമിതി വിലയിരുത്തി ജനകീയ പ്രകടന പത്രിക പുറത്തിറക്കുകയുമാണ്‌ ലക്ഷ്യമെന്ന് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജാബിർ അറിയിച്ചു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ്‌ ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം ആരിഫ് ചുണ്ടയിൽ, കെ. സക്കീർ, പി. മൻസൂർ, കെ.പി ഫാറൂഖ് എന്നിവർ സംസാരിച്ചു.

നിർദ്ദേശങ്ങൾ രേഖപ്പെടുത്താനുള്ള ഗൂഗിള്‍ ഫോം ലിങ്ക്: https://tinyurl.com/welfarepartymkba

online campain
Advertisment