Advertisment

'പഠിക്കാൻ പഠിക്കാം' - സൗജന്യ ഓൺലൈൻ കൗൺസിലിംഗ്

New Update

publive-image

Advertisment

തൃശൂർ: ലോക മാനസികാരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് മണപ്പുറം ഫൌണ്ടേഷന്റെ നേതൃത്വത്തിലുള്ള വലപാട് മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെ നേൃത്വത്തിൽ 'പഠിക്കാൻ പഠിക്കാം' സൗജന്യ ഓൺലൈൻ കൗൺസിലിംഗ് സേവനം ആരംഭിച്ചു.

കുട്ടികളിലെ വിവിധ പഠന പ്രശ്നങ്ങൾ, പഠന പിന്നോക്കാവസ്ഥ, ശ്രദ്ധ - ഏകാഗ്രത - ഓർമ്മക്കുറവ്, സ്വഭാവ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയ്ക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന ഈ സേവനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ലഭ്യമാകുമെന്ന് പ്രിൻസിപ്പാൾ മൃദുല മധു അറിയിച്ചു.

നാലിനും 13നുമിടയിൽ പ്രായമുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഓൺലൈനായി മാർഗ്ഗ നിർദ്ദേശങ്ങൾ ഈ സേവനം വഴി ലഭിക്കും. കൗൺസിലർ ജസ്ന രാജൻ, സ്പെഷ്യൽ ട്രെയിനർ (ലേണിങ് ഡിസബിലിററി) ഇന്ദു വേണു എന്നിവർ നേതൃത്വം നൽകും. വിളിക്കേണ്ട നമ്പർ: 9946773143

thrissur news
Advertisment