Advertisment

ഓൺലൈൻ പഠനസംവിധാനമൊരുക്കാൻ ഇടപെടമെന്നാവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യങ്ങളൊരുക്കാൻ എം.എൽ.എ ഫണ്ട് വിനിയോഗിക്കാമെന്ന സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് എം.എൽ.എ അഡ്വ.എൻ.ഷംസുദ്ദീന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നിവേദനം നൽകി. മണ്ഡലം കൺവീനർ അസ് ലം അരിയൂർ, അഫീഫ് എന്നിവർ എം.എൽ.എക്ക് നിവേദനം നൽകി.

Advertisment

publive-image

വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന മണ്ഡലത്തിലുൾപ്പെടുന്ന അട്ടപ്പാടിയിലെ അമ്പതിലധികം ഊരുകളിൽ സംവിധാനങ്ങളൊരുക്കാൻ ഇടപെടണമെന്ന് എം.എൽ.എയോട് ആവശ്യപ്പെട്ടു.വിദ്യാർത്ഥികൾക്ക് പഠനസൗകര്യങ്ങളില്ലാത്ത കൂടൻചാള ഊരിലെ പൊതുപഠന കേന്ദ്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് ചൊവ്വാഴ്ച ടെലിവിഷൻ എത്തിച്ചു നൽകിയിരുന്നു.

ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഊര് മൂപ്പത്തിക്ക് ടി.വി കൈമാറി. അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വാണിദാസ്.പി,ട്രൈബൽ ഓഫീസർ അജീഷ്.എ, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് ഫിറോസ്.എഫ്.റഹ്മാൻ, വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം കെ.വി അമീർ,അബൂബക്കർ അട്ടപ്പാടി എന്നിവർ സംബന്ധിച്ചു.

online studey
Advertisment