Advertisment

ആറ് വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കി കോൺഗ്രസ് അയർകുന്നംമണ്ഡലം കമ്മറ്റി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

അയർക്കുന്നം: പഞ്ചായത്തിലെ ആറ് കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ ക്ലാസുകൾ ലഭ്യമാക്കുവാൻ അവസരമൊരുക്കി ടി.വി കൾ കൈമാറി. അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ്‌ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് തിങ്കളാഴ്ച നടന്ന ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സ്കൂൾ പ്രിൻസിപ്പൽ സുനിൽ പി ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽഡിസിസി ജനറൽ സെകട്ടറി ബാബു കെ കോര, കെപിസിസി മെമ്പർ അഡ്വ. ഫിൽസൺ മാത്യൂസ് എന്നിവർ ചേർന്ന് ടി.വികൾ കൈമാറി. മണ്ഡലം പ്രസിഡന്റ് ശ്രി ജിജി നാകമറ്റം,സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രി ജെയിംസ് കുന്നപ്പള്ളി, സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ജോയി കൊറ്റം.

publive-image

ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ ലിസ്സമ്മ ബേബി,പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ റെജി, അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി നീറിക്കാട്, പി റ്റി എ പ്രസിഡന്റ് റ്റോമി വർഗീസ്, ബീനാ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

ജിക്കു ആശാരിപറമ്പിൽ, അനിൽ കുമാർ പുലിയാ തോട്ടത്തിൽ.ശ്രി ബാബു ഡൊമിനിക് നാകമറ്റം തുടങ്ങിയ സന്മനസുകളുടെ സഹകരണത്തോടെ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്എസ്. ചേർപ്പുങ്കൾ ,ഹോളി ക്രോസ് എച്ച് എസ്എസ്. പാദൂവ, സെന്റ് ആന്റണീസ്ഒപിഎസ് എന്നീ സ്കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളിൽ മാനേജ്മെന്റ് നന്ദി അറിയിച്ചു.

online study
Advertisment