Advertisment

കുവൈറ്റില്‍ 2020ഓടു കൂടി പ്രവാസികളുടെ കുടുംബാ൦ഗങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി സന്ദര്‍ശക വിസ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :  ആഭ്യന്തര മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും തമ്മിലുള്ള ഓട്ടോമേറ്റഡ് ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ 2020 മുതല്‍ ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി പ്രവാസികളുടെ മാതാപിതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വിസിറ്റ് വിസ നല്‍കുന്ന നടപടി ആരംഭിക്കും.

Advertisment

പ്രവാസികളുടെ മാതാപിതാക്കള്‍, ഭാര്യ , കുട്ടികള്‍ എന്നിവര്‍ കുവൈറ്റില്‍ താമസിക്കുന്നില്ലെങ്കില്‍ അവര്‍ക്കായി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യതയാണ് ഇതിന്റെ പ്രധാന നേട്ടം. ഇതോടെ വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കാനുള്ള പ്രവാസികളുടെ ബുദ്ധിമുട്ടും കാലതാമസവും ഒഴിവാക്കാനാകുമെന്നതാണ് പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നത്.

publive-image

കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 3 മില്യന്‍ പ്രവാസികള്‍ക്കും ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈനായി റസിഡന്‍സി പുതുക്കാം. അടുത്ത ഒക്ടോബര്‍ മുതല്‍ ഇലക്ട്രോണിക് രീതിയില്‍ പ്രവാസികള്‍ക്ക് താമസാനുമതി പുതുക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് . പുതിയ സേവനങ്ങള്‍ മന്ത്രാലയങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കും.

ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് സേവനം ആരംഭിക്കുക. ആര്‍ട്ടിക്കിള്‍ 18 വിസ ഹോള്‍ഡര്‍മാരുടെ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് സൗകര്യമൊരുക്കുന്നതിനൊപ്പം, അതത് ഗവര്‍ണറേറ്റുകളിലെ റസിഡന്‍സ് അഫയേഴ്സ് വകുപ്പുകളില്‍ പോകാതെ പ്രവാസികള്‍ക്ക് ഭാര്യയുടെയും കുട്ടികളുടെയും താമസാനുമതി പുതുക്കാനും കഴിയും.

 

 

kuwait kuwait latest
Advertisment