Advertisment

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേതൃനിരയില്‍ സജീവമായത് യുഡിഎഫിന് ഗുണകരമാവുമെന്ന് ട്വന്റി ഫോര്‍ ന്യൂസ് സര്‍വ്വേ ഫലം: പികെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: ജോസ് കെ മാണിയുടെ എല്‍ഡിഎഫിലേക്കുള്ള വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യില്ല: ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും സർവ്വേ

New Update

publive-image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേതൃനിരയില്‍ സജീവമായത് യുഡിഎഫിന് ഗുണകരമാവുമെന്ന് സര്‍വ്വേ ഫലം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വന്റി ഫോര്‍ ന്യൂസ് സംഘടിപ്പിച്ച കേരള പോള്‍ ട്രാക്കര്‍ സര്‍വ്വേയിലാണ് ഈ ഫലം.

Advertisment

63% പേരാണ് ഉമ്മന്‍ ചാണ്ടി സജീവമായത് യുഡിഎഫിന് ഗുണകരമാവുമെന്ന് അഭിപ്രായപ്പെട്ടത്. 25% പേര്‍ ഗുണകരമാവില്ലെന്ന് അഭിപ്രായപ്പെട്ടു. 12% പേര്‍ അറിയില്ലെന്നാണ് പ്രതികരിച്ചത്.

മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് നേരത്തെ ഇതേ സര്‍വ്വേ ഫലത്തില്‍ പറഞ്ഞിരുന്നു. 45%പേര്‍ കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് അഭിപ്രായപ്പെടുന്നത്. 37% പേര്‍ യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കില്ലെന്ന് അഭിപ്രായപ്പെടുന്നത്. അറിയില്ല എന്ന നിലപാടാണ് 18% പേര്‍ സ്വീകരിച്ചത്.

ജോസ് കെ മാണിയുടെ എല്‍ഡിഎഫിലേക്കുള്ള വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് ഫലം വന്നിരുന്നു. 44%പേരാണ് ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടത്. അതേ സമയം 40% പേര്‍ ഗുണകരമാവുമെന്ന് അഭിപ്രായപ്പെട്ടു. 16% അറിയില്ല എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് 44% പേര്‍ അഭിപ്രായപ്പെട്ടു. ഗുണം ചെയ്യില്ലെന്ന് 40% പേരും പറഞ്ഞു. അറിയില്ലെന്ന് 16% പേരും പ്രതികരിച്ചു.

Advertisment