Advertisment

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലം: ജനാധിപത്യം സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്ക്: ഉമ്മന്‍ ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി എ.ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എം എല്‍ എ.

Advertisment

publive-image

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആരംഭിച്ച മീഡിയ സെന്റര്‍ ഡിസിസി ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ തരംഗം നിലനില്‍ക്കുകയാണ്. ആന്ധ്രയിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോള്‍ ജനങ്ങളുടെ ആവേശം വ്യക്തമാണ്.

രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ പ്രതിജ്ഞാ ബന്ധമാകണം. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദേഹം അവശ്യപ്പെട്ടു.

പാലോട് രവി അധ്യക്ഷത വഹിച്ചു. ഉമ്മന്‍ ചാണ്ടി എംഎല്‍എ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ , കെ.സി ജോസഫ് എംഎല്‍എ , ജോസ് കെ.മാണി എംപി , ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , കുര്യന്‍ ജോയി , നെയ്യാറ്റിന്‍കര സനല്‍, ആര്‍. വി രാജേഷ്, കുഞ്ഞ് ഇല്ലംപള്ളി, പി എ സലിം, ബിജു പുന്നന്താനം, നന്തിയോട് ബഷീര്‍ , ജി.ഗോപകുമാര്‍ , ലീഗല്‍ സെല്‍ കണ്‍വീനര്‍ സിബി ചേനപ്പാടി , യൂജിന്‍ തോമസ് , ഷിന്‍സ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment