Advertisment

ഓപ്പറേഷന്‍ പി ഹണ്ട്: സംസ്ഥാനത്ത് റെയ്ഡ് തുടരുന്നു; എല്ലാ ജിലകളിലും പരിശോധന ശക്തമാക്കി പൊലീസ്; തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ അറസ്റ്റിലായത് 12 പേര്‍

New Update

publive-image

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ പി ഹണ്ട് സംസ്ഥാനവ്യാപകമായി തുടരുന്നു. എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം സിറ്റിയിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു, രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ അറസ്റ്റിലായി. എറണാകുളം ജില്ലയിൽ നടന്ന പരിശോധനയിൽ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment