Advertisment

ലോക്ക് ഡൗണ്‍; ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു

New Update

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

Advertisment

publive-image

തിരുവനന്തപുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട് 24, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് നോട്ടീസ് നല്‍കിയത്.

അടൂര്‍ മണ്ണടിയില്‍ പരമ്പതാഗത മത്സ്യബന്ധനത്തിന്‍റെ മറവില്‍ വില്‍ക്കാന്‍ എത്തിച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. വിഴിഞ്ഞത്തുനിന്നും ഏനാത്ത്,മണ്ണടി, കടമ്ബനാട് , കല്ലുകുഴി, മാഞ്ഞാലി, തുവയൂര്‍, ഐവര്‍കാല, നെല്ലിമുകള്‍, പുത്തൂര്‍, ഏഴാംമൈല്‍, പൂവറ്റൂര്‍, പുത്തനമ്പലം, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ച 1375 കിലോ കേരചൂരയാണ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക്​ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് മണ്ണടി താഴത്ത് ജംഗ്ഷനില്‍ വച്ച്‌പിടികൂടി ഫുഡ് സേഫ്റ്റി അധികൃതര്‍ക്ക് കൈമാറി.

operation sagarrani raid
Advertisment