Advertisment

ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് എ​ട്ട് ദി​വ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് ഒ​രു ല​ക്ഷം കി​ലോ മ​ത്സ്യം

New Update

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ട്ടു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക​ളി​ല്‍ ഒ​രു ല​ക്ഷം കി​ലോ മ​ത്സ്യം പി​ടി​കൂ​ടി​. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യമാണ് പിടികൂടിയതെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യക്തമാക്കി.

Advertisment

publive-image

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്താ​കെ 117 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 2,128 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം സം​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​രു​ന്ന​തും സം​ഭ​രി​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തും ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്.

ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ആ​രോ​ഗ്യ​ത്തെ പോ​ലും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കുമെന്നതിനാലാണ്ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി വീ​ണ്ടും ശ​ക്തി​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

operation sagarrani
Advertisment