Advertisment

ഇന്ത്യയില്‍ ഒപ്പോയുടെ എഫ് ശ്രേണിയില്‍ ഏറ്റവും സ്ലീക്ക് സ്മാര്‍ട് ഫോണായ എഫ്19 അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

ഇന്ത്യയില്‍ ഒപ്പോയുടെ എഫ് ശ്രേണിയില്‍ ഏറ്റവും സ്ലീക്ക് സ്മാര്‍ട് ഫോണായ എഫ്19 അവതരിപ്പിച്ചു.33 വാട്ട് ഫ്‌ളാഷ് ചാര്‍ജ്, 5000 എംഎഎച്ച് ബാറ്ററി, അമോലെഡ് എഫ്എച്ച്ഡി പ്ലസ് പഞ്ച് ഹോള്‍ഡിസ്‌പ്ലെ എന്നിവയെല്ലാം അള്‍ട്രാ സ്ലീക്ക് രൂപകല്‍പനയുമായെത്തുന്ന ഈ ഫോണിന്റെ സവിശേഷതകളാണ്.

Advertisment

publive-image

ഏപ്രില്‍ ഒന്‍പതു മുതലായിരിക്കും ഒപ്പോ എഫ്19 ഇന്ത്യയില്‍ ലഭ്യമാകുക. എഫ് 19

അവതരിപ്പിച്ചതോടെ എഫ് ശ്രേണിയിലെ ഫോണുകള്‍ ഒരു കോടിയിലെത്തിയെന്ന നേട്ടവും ഒപ്പോയ്ക്ക് സ്വന്തമായി. ആറു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്.

6ജിബി റാം, 128ജിബി സ്റ്റോറേജ് എന്നിവയുമായി പുറത്തിറക്കുന്ന ഒപ്പോ എഫ്19-ന് 18,990രൂപയാണ് വില. പ്രിസം ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലു എന്നീ രണ്ടു നിറങ്ങളിലായിരിക്കും ഇതു ലഭ്യമാകുക. രാജ്യത്തെ പ്രധാന റീട്ടെയിലര്‍മാര്‍ വഴിയും ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയും ഇതുലഭ്യമാകും.

OPPO SMART PHONE
Advertisment