Advertisment

തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ ഫ്യൂജിഗംഗ ആരംഭിച്ചിട്ടുള്ള ജൈവ നെൽകൃഷിയുടെ വിത്തിറക്കൽ നടന്നു

New Update

publive-image

Advertisment

നെടിയശാല: തരിശായി കിടക്കുന്ന നെൽപ്പാടങ്ങൾ ഏറിവരുന്ന ഈ കാലത്ത് നെൽകൃഷി യുടെയും നെൽ പാടങ്ങളുടെയും പ്രാധാന്യം സമൂഹമധ്യത്തിൽ നിലനിർതുന്നതിനുള്ള പ്രോത്സാഹനമെന്ന നിലയിൽ തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ ഫ്യൂജിഗംഗ ആരംഭിച്ചിട്ടുള്ള ജൈവ നെൽകൃഷിയുടെ വിത്തിറക്കൽ നടന്നു.

നെടിയശാല ചെള്ളല്‍ പാടശേഖരത്തില്‍ പുറപ്പുഴ കൃഷി ഓഫീസര്‍ പ്രിയ നിർവഹിച്ചു. നെല്‍വിത്ത്‌ തേവര എസ്എച്ച് കോളേജ്‌ കൊമേഴ്സ് വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ ജയിംസ്‌.വി. ജോർജിന് വിത്ത് പകർന്നുനൽകി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

ചെള്ളല്‍ പാടശേഖരത്തില്‍ രണ്ട് ഏക്കർ പാടത്തിൽ പൂർണമായും ജൈവകൃഷിയാണ് ചെയ്യുന്നത്. കുഞ്ഞ് ഇനത്തിൽപ്പെട്ട വിത്താണ് വിതയ്ക്കുന്നത്.

കഴിഞ്ഞ 56 വര്‍ഷമായി തുടര്‍ച്ചയായി നെല്‍ കൃഷി ചെയ്‌തു വരുന്ന മുതിര്‍ന്ന കര്‍ഷകന്‍ നെടിയശാലക്കാരുടെ ചേട്ടായി തോട്ടപ്പാറ എം. കെ. പ്രഭാകരനെ ചടങ്ങില്‍ ആദരിച്ചു.

ഫ്യൂജി ഗംഗ സെക്രട്ടറിയും എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സി. കെ. സുനില്‍ രാജ്‌. ഫ്യൂജിഗംഗ ജോയിന്റ്‌ സെക്രട്ടറി വി. എസ്‌. എം. നസീര്‍, പ്രിൻസ് ജോസഫ്,റിട്ടയേര്‍ഡ്‌ എയര്‍ഫോഴ്‌സ്‌ ഗ്രൂപ്പ്‌ ലീഡര്‍ ഹരി വഴിത്തല, പാടശേഖര സമിതി ഭാരവാഹി എം കെ ശിവരാമൻ,ഫ്യൂജിഗംഗ ഭാരവാഹികളായ എയിഞ്ചല്‍ അടിമാലി, കെ. ആര്‍,. വിനോദ്‌കുമാര്‍, എന്‍ പി. രമേശ്‌കുമാര്‍, കെ എൻ മോഹനന്‍. കെ എൻ രഘു, പി എൻ രഘുനാഥ്,കെ എ സുദർശനൻ, റ്റി കെ. രാജേഷ്,വി.വി.ഷാജി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

thodupuzha news
Advertisment