Advertisment

ഓർത്തഡോക്സ് സഭക്ക് ജർമ്മൻ ഭാഷയിൽ വിശുദ്ധ കുർബാന ക്രമം തയ്യാറാക്കി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ആരാധനാപരമായ കാര്യങ്ങളിൽ, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിച്ചു. സെപ്തംബർ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്കോപ്പൽ സിനഡിൽ, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ച് വളർന്ന, വി.സഭയുടെ അംഗങ്ങളുടെ ഉപയോഗത്തിനായി, ജർമ്മൻ ഭാഷയിൽ തയ്യാറാക്കിയ വിശുദ്ധ കുർബാന ക്രമത്തിന് അംഗീകാരം നൽകി.

Advertisment

publive-image

കാലം ചെയ്ത ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ നിർദ്ദേശപ്രകാരം, ഇതിന്റെ പ്രാരംഭ വിവർത്തനം നിർവഹിച്ചത് റവ ഫാ. റെജി മാത്യു, പ്രൊഫ. ജോസഫ് പി വർഗ്ഗീസ് എന്നിവരാണ്. ജർമ്മനിയിലെ ഗൊട്ടിംഗെൻ സർവകലാശാലയിലെ, പ്രൊഫ. ഡോ. മാർട്ടിൻ ടാംകെ പരിഭാഷ പരിശോധിച്ച്, ഭാഷാപരമായ തിരുത്തലുകൾ വരുത്തി, ജർമ്മൻ ഭാഷയിലുള്ള വിശുദ്ധ കുർബാനക്രമം ചിട്ടപ്പെടുത്തി.

സംഗീത നൊട്ടേഷനുകളുള്ള ഇംഗ്ലീഷ് ഗാനങ്ങളും, വിശുദ്ധ കുർബാന ക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അച്ചടിക്കുവാനും, പ്രസിദ്ധീകരിക്കുവാനും, സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ M.O.C പബ്ലിക്കേഷന്, പരിശുദ്ധ സുന്നഹദോസ് അനുവാദം നൽകി.

പരി. എപ്പിസ്കോപ്പൽ സിനഡിന്റെ അംഗീകാരത്തിനായി ജർമ്മൻ ഭാഷയിൽ തക്സ (Liturgy) ആരാധനാക്രമങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. സഭയുടെ ചരിത്രത്തിൽ കാലാനുസ്രതമായ ഒരു ചുവടുവെപ്പാണ് പരി. സിനഡിലെ തീരുമാനം വഴി നടപ്പിലാക്കുന്നത്.

orthadox german
Advertisment