Advertisment

സഭാ തർക്കം : ഇവര്‍ക്ക് ക്രിസ്തുവല്ല വിഷയം, സുവിശേഷം മറന്നുള്ള ദ്രവ്യാഗൃഹം മാത്രം ? പ്രളയത്തേ അതിജീവിച്ചപ്പോൾ തകർന്ന ആ മതിൽ കെട്ടുകൾ ഇനിയും പണിയപ്പെടാതിരിക്കട്ടെ !

author-image
ലിനോ ജോണ്‍ പാക്കില്‍
Updated On
New Update

publive-image

Advertisment

ക്രൈസ്തവ വിഭാഗത്തിലെ രണ്ട് പ്രമുഖ സഭകളായ യാക്കോബായ സഭയും ഓർത്തഡോക്ക്സ്സ് സഭയും ഇപ്പോൾ കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ ദേവാലയങ്ങളിൽ നടക്കുന്ന തർക്കങ്ങൾ തികച്ചും ക്രിസ്തീയ സുവിശേഷം മറന്നുള്ള ദ്രവ്യാഗ്രഹ മോഹത്തിന്റെ അനന്തര ഫലമാണ്. ഇരുകൂട്ടർക്ക് ആരാധനയ്ക്ക് ധാരാളം പള്ളികൾ സ്വന്തമായി ഉള്ളപ്പോഴും എതിർവിഭാഗത്തിന്റെ പള്ളിയുടെ അവകാശം കൂടി കൈക്കലാക്കാനാണ് സഭാ നേതൃത്വത്തിന്റെ വ്യഗ്രത .

ലോക൦ മുഴവൻ സുവിശേഷം അറിയിക്കാൻ ക്രിസ്തു ചുമതലപ്പെടുത്തിയവർ തന്നേ സുവിശേഷം എന്നതിനെ പ്രസംഗത്തിൽ വിളമ്പുന്ന മധുര ആഹാരവും പ്രവർത്തിയാൽ കണ്ടാൽ അറപ്പ് തോന്നിക്കുന്ന സ്വാർത്ഥതയുടെ പ്രതീകവും ആക്കി മാറ്റിയിരിക്കുന്നു.

പുതിയ തലമുറയിലെ എത്രയാളുകൾ കൃത്യമായി ആരാധനയിൽ താത്പര്യപൂർവ്വം സംബന്ധിക്കുന്നു എന്ന് കണക്ക് നോക്കിയാൽ പള്ളിയുടെ മുൻനിര ശൂന്യമാണ്. പഴയ തലമുറ ഹൃദയത്തിൽ കൊണ്ടു നടന്ന നിഷ്ടയുള്ള ജീവിതവും സാത്വികഭാവവും സമൂഹത്തിൽ മതപുരോഹിതന്മാർക്ക് നൽകി പോന്ന ബഹുമാനവും ഇന്ന് നഷ്ടമായിരിക്കുന്നു.

publive-image

സിറിയ പോലുള്ള രാജ്യങ്ങളിൽ വ്യാപകമായി പളളികൾ തകർക്കപ്പെടുകയും നിരവധി രക്തസാക്ഷികൾ ക്രിസ്തുവിനേ തള്ളിപ്പറയാത്തതിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ കേരളത്തിൽ ,പള്ളിയുടേയും അവകാശത്തിന്റെയും പേരിൽ കോടികൾ കേസ്സ് നടത്തി പാഴാക്കുന്നു.

ഏത് വിഭാഗം ജയിച്ചാലും തോറ്റാലും ,ഒരു ബിഷപ്പിന്റെ വാക്കുകൾ തന്നേ കടമെടുത്താൽ ക്രിസ്തുവിന്റെ പേരിൽ തൊപ്പിയും കുപ്പായവും ഇട്ടവർ ,പഴയ മരക്കുരിശിലേക്ക് തന്നേ ക്രിസ്തുവിനെ ആണിയടിച്ച് കേറ്റുകയാണ്.

രാഷ്ട്രിയം മടുത്ത് തുടങ്ങിയപ്പോലെ മതവും ആരാധനയും സ്വത്ത തർക്കങ്ങൾ കൊണ്ട് വിരൂപമാകുമ്പോൾ ആളുകൾ അകലാൻ തുടങ്ങും.

വിദേശ രാജ്യങ്ങളിൽ പള്ളികൾ ആളുകൾ കടന്നു വരാതെ പിന്നീട് ബാറായി മാറിയ കഥകൾ വൈദികർ തന്നേ സുവിശേഷത്തിനിടയിൽ പറഞ്ഞു കേട്ടിട്ടുണ്ട്.

കാലാന്തരത്തിൽ ശക്തമായ ആത്മീയ അടിത്തറ വളർത്തിയില്ലെങ്കിൽ പിടിച്ചടക്കിയ ദൈവാലയത്തിൽ ആരാധനാ സമൂഹം ഉണ്ടാകുമോ എന്നത് ഒരു ചോദ്യചിഹ്നമാകും.

സ്വന്തം സഹോദരന്മാർ കലഹിക്കുമ്പോൾ എങ്ങനെ ക്രിസ്തുവിനേ സുവിശേഷിക്കാൻ സാധിക്കം. വീണ്ടും ഒരു ക്രിസ്തുമസ്സ് കാലം കൂടി കടന്നു വരുമ്പോൾ, ക്രിസ്തുവിന്റെ ജനനം തന്റെ സിംഹാസനത്തിന് കോട്ടമുണ്ടാകും എന്ന് കരുതി രണ്ട് വയസ്സിന് താഴെ പ്രായമുള്ള എല്ലാവരേയും കൊന്നുകളഞ്ഞ രാജാവിന്റെ സ്വാർത്ഥത പോലെ സഭയിലെ സമാധാനം അധികാര സിംഹാസനങ്ങൾക്ക് ഏൽക്കുന്ന ആഘാതമായി കാണുന്ന സഭാ നേതൃത്യം തർക്കങ്ങൾ തലമുറ തലമുറ മുന്നോട്ട് കൊണ്ടുപോവുകയാണോ?

publive-image

മനുഷ്യന്റെ കോടതിയിലും കണ്ണിലും എത്ര തെളിവുകൾ നിരത്തിയാലും ദൈവത്തിന്റെ കോടതിയിൽ ഈ അന്തമായി പോകുന്ന സഭാ തർക്കം ക്രിസ്തീയ സഭകൾക്ക് തന്നേ തികഞ്ഞ ശാപമായി മാറും. ഒരു വിശ്വാസിയുടെ മനസ്സിലെ ക്രിസ്തുവിന്റെ അങ്കി ഭാഗിക്കാൻ ചീട്ടിട്ട് , അത് സ്വന്തമാക്കുന്നവർ ക്രിസ്തുവിനേയാണ് തെരുവിൽ നഗ്നനാക്കുന്നത്.

ഇരുസഭയിലേയും മേലഅദ്ധ്യക്ഷന്മാർ മാത്രം ഒരുമിച്ച് സഭയുടെ ഏതെങ്കിലും പള്ളിയിൽ ഒത്തുകൂടി കുർബാന അർപ്പിച്ച് ക്രിസ്തീയ മാർഗത്തിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കട്ടെ. വി കുർബാനയുടെ അവസാനം ആശംസിക്കുന്ന സാമാധാനത്തിന്റെ ആദ്യ ചുവട് ക്രിസ്തീയ പുരോഹിതന്മാരുടെ കൈകളിൽ നിന്ന് തന്നേ ആരംഭിച്ച് മാതൃക കാട്ടട്ടേ.

കേരളം വലിയ ജലപ്രളയത്തേ അതിജീവിച്ചപ്പോൾ തകർന്ന ആ മതിൽ കെട്ടുകൾ ഇനിയും പണിയപ്പെടാതിരിക്കട്ടെ മനുഷ്യർക്കിടയിൽ. അപ്പോൾ സമൂഹം ക്രിസ്ത്യാനി എന്ന യഥാർത്ഥ അർത്ഥത്തിൽ ഇരു സഭകളേയും വീണ്ടും ഹൃദയം കൊണ്ട് വിളിക്കും തലമുറകളോളം.

sabha
Advertisment