Advertisment

പാലാ ഒരു യുഡിഎഫ് നിയോജക മണ്ഡലം ; യുഡിഎഫ് മണ്ഡലങ്ങളിൽ പോലും  കാപ്പന്‍റെ മുന്നേറ്റം ജനങ്ങൾ ഇടത് പക്ഷ അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്‍റെ ലക്ഷണമാണെന്ന്  വിജയരാഘവൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

തിരുവനന്തപുരം: പാലായിലെ മാണി സി കാപ്പന്‍റെ മുന്നേറ്റം ജനങ്ങൾ ഇടത് പക്ഷ അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്‍റെ ലക്ഷണമാണെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ . പാലാ ഒരു യുഡിഎഫ് നിയോജക മണ്ഡലമാണെന്ന് പറ‍ഞ്ഞ വിജയരാഘവൻ ഇപ്പോൾ വോട്ടെണ്ണുന്ന യുഡിഎഫ് മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് മുന്നേറുന്നത് ജനങ്ങളുടെ വികാരമാണ് വ്യക്തമാക്കുന്നതെന്ന് അവകാശപ്പെട്ടു.

Advertisment

publive-image

പരമ്പരാഗത യുഡിഎഫ് സ്വാധീന മേഖലകളിൽ പോലും മാണി സി കാപ്പൻ മുന്നേറുന്നത് ട്രെൻഡ് വ്യക്തമാക്കുന്നുവെന്നും ഇടത് മുന്നണി കൺവീനർ പറഞ്ഞു.

വോട്ടെണ്ണലിന്‍റെ ആദ്യറൗണ്ടില്‍ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തുകയാണ്.

pala ele
Advertisment