Advertisment

ലോക്ഡൗണ്‍ മൂലം വീട്ടിലിരുപ്പായതോടെ ഭാര്യയുടെ ഫോണ്‍ സംഭാഷണവും ചാറ്റും പതിവായി കാണാന്‍ തുടങ്ങി ; ഭാര്യയുടെ വഴിവിട്ട പോക്ക് മനസ്സിലാക്കി വഴക്ക് പതിവായി ; തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ ഇടപെട്ട് മേലില്‍ ഇത്തരം സംഭവം ഉണ്ടാകില്ലെന്ന് യുവതിയില്‍ നിന്ന് ഉറപ്പുവാങ്ങി ; ഒടുവില്‍ വഴക്ക് മൂത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു ; സംഭവം കൊല്ലത്ത്‌

New Update

കൊല്ലം: ഇതരസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി.കൊല്ലം കുണ്ടറ ഇടവട്ടം ശ്രീശിവന്‍ ജംഗ്ഷന് സമീപം കവിത ഭവനില്‍ കവിത(28) ആണ് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് ദീപക്കിന്റെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവശേഷം രക്ഷപെട്ട പ്രതിയെ ചെറുമൂട് ലക്ഷ്മി സ്റ്റാര്‍ച്ച്‌ ഫാക്ടറി വളപ്പിലെ കാട്ടിനുള്ളില്‍ നിന്നും കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ളപൊലിസ് സംഘമാണ് പിടികൂടിയത്. ഇന്നലെരാത്രി 9.30 ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

Advertisment

publive-image

പന്ത്രണ്ട് വര്‍ഷം മുന്‍പ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വര്‍ഷം മുന്‍പാണ് കവിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ലക്ഷ്മി(9) , കാശിനാഥന്‍(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്.നിര്‍മ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും പതിവായി. ഇതിനെ തുടർന്ന് കവിതയുടെ മാതാവ് വാർഡ് മെമ്പറുമായി ചർച്ച നടത്തി പ്രശ്നത്തിൽ നിന്ന് കവിതയെ പിന്തിരിപ്പിച്ചിരുന്നു.

മേലിൽ ഇത്തരം സംഭവം ഉണ്ടാവില്ലെന്ന് കവിതയില്‍ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി വീടിനു പിന്നില്‍ സംസാരിച്ചു നിന്ന ഇരുവരും ഫോണ്‍ വിളി സംബന്ധിച്ച്‌ വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച്‌ ദീപക് കവിതയെ വെട്ടുകയുമായിരുന്നു. കഴുത്തില്‍ ആറോളം വെട്ടുകളേറ്റ കവിത തല്‍ക്ഷണം മരിച്ചു.

murder crime phone call
Advertisment