Advertisment

അമ്മക്ക് ചെലവിന് നല്‍കാത്ത മകനെ ഒരു മാസത്തെ തടവ് ശിക്ഷക്ക് വിധിച്ച് ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍

New Update

ഒറ്റപ്പാലം: അമ്മക്ക് ചെലവിന് നല്‍കാത്ത മകനെ ഒരു മാസത്തെ തടവ് ശിക്ഷക്ക് വിധിച്ച് ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അര്‍ജുന്‍ പാണ്ഡ്യന്റേതാണ് വിധി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമപ്രകാരമാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ സ്വദേശിയായ 57-കാരനെ അറസ്റ്റുചെയ്തു.

Advertisment

publive-image

2019 ജൂലായ് ഏഴിനാണ്75 വയസുകാരി പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. തുടര്‍ന്ന് മൂത്തമകനോട് മാസത്തില്‍ 4,000 രൂപയും മറ്റു രണ്ട് മക്കളോട് 3,000 രൂപവീതവും അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കോ മണിയോര്‍ഡറായോ അയയ്ക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ഉത്തരവിട്ടിരുന്നു.

ഇത് പാലിക്കാന്‍ മൂത്തമകന്‍ തയ്യാറായില്ല. ഇതോടെയാണ് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമത്തിലെ അഞ്ച് (എട്ട്) വകുപ്പുപ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുകൂടിയായ ഒറ്റപ്പാലം സബ് കളക്ടര്‍ ഉത്തരവിട്ടത്.

ottapalam court
Advertisment