Advertisment

അര ദിവസത്തെ അവധി ചോദിച്ച അധ്യാപികയെ അറപ്പുളവാക്കുന്നതരത്തില്‍ അസഭ്യം വിളിച്ച കേസ്: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

author-image
admin
Updated On
New Update

ഒറ്റപ്പാലം: അര ദിവസത്തെ അവധി ചോദിച്ച അധ്യാപികയെ അറപ്പുളവാക്കുന്നതരത്തില്‍ അസഭ്യം വിളിച്ച കേസില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.

Advertisment

publive-image

ചുനങ്ങാട് പിലാത്തറ എസ്ഡിവിഎം എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അമ്ബലപ്പാറ പടിപ്പുരയ്ക്കല്‍ ഉദുമാന്‍കുട്ടിയെ (54) ആണു അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശല്യംചെയ്യല്‍, തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

സ്‌കൂളില്‍വച്ചു നടന്ന അസഭ്യവര്‍ഷങ്ങളുടെ ഫോണ്‍ റിക്കോര്‍ഡിങ് സഹിതം അധ്യാപിക പൊലീസിനെ സമീപിച്ചിരുന്നു. പ്രധാനാധ്യാപകനും സ്‌കൂളിലെ മൂന്ന് അധ്യാപികമാരും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണു കേട്ടാലറയ്ക്കുന്ന തെറിവിളിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച സ്വന്തം കുട്ടിയുടെ സ്‌കൂളിലേക്കു പോകാനാണ് അധ്യാപിക രേഖാമൂലം പ്രധാനാധ്യാപകനോട് അര ദിവസത്തെ അവധി ചോദിച്ചത്. നിഷേധിച്ച പ്രധാനാധ്യാപകന്‍ അധ്യാപികയെ കൈയില്‍ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണു പരാതി. കുഴഞ്ഞുവീണ അധ്യാപിക താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രധാനാധ്യാപകനെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു. ഉദുമാന്‍കുട്ടിയെയും മാനേജരെ കയ്യേറ്റം ചെയ്‌തെന്ന പേരില്‍ അറബി അധ്യാപകന്‍ ഷമീമിനെയും 15 ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. സസ്പന്‍ഷന്‍ ഉത്തരവ് മാനേജര്‍ എഇഒയ്ക്കു കൈമാറി.

Advertisment